തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണ്ണർക്ക് കത്തെഴുതിയ വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അങ്ങനൊരു കത്തെഴുതാനും ശുപാർശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

സി.പി.ഐയുടെ സംസ്ഥാന കൗൺസിലിൽ ഈ വിഷയത്തിൽ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാനം വാർത്താ സമ്മേളനത്തിൽ മന്ത്രിക്കെതിരെ വിമർശനമുയർത്തിയത്. പാർട്ടിയുടെ നിലപാടാണ് കാനം ഇതിലൂടെ അവതരിപ്പിച്ചത്.

സംസ്ഥാന കൗൺസിലിൽ മുൻ മന്ത്രിമാരും മുൻ സിൻഡിക്കേറ്റ് അംഗങ്ങളും ഉൾപ്പടെയുള്ളവർ മന്ത്രിക്കെതിരെ രംഗത്തെത്തി. എന്നാൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തി എന്ന് പറയാൻ കാനം തയ്യാറായില്ല. അത്തരം ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

Leave a Reply