ന്യൂസ് ഡസ്ക് :-രാജ്യത്ത് വീണ്ടും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ കേസുകൾ 21 ആയി.
രാജസ്ഥാനിലെ ജയ്പുരിലാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽനിന്നും നവംബർ 15ന് എത്തിയതാണ് ഇവർ. ഇന്ന് മഹാരാഷ്ട്രയിൽ ഏഴ് പേർക്കും ഡൽഹിയിൽ ഒരാൾക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ഇതുവരെ എട്ട് പേർക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേർ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് പേർ ഇവരുമായി സന്പർക്കത്തിൽ ഏർപ്പെട്ടവരാണെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.രാജ്യത്ത് കർണാടകയിലാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. കർണാടകയിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തർക്ക് വീതം രോഗം സ്ഥിരീകരിച്ചിരുന്നു.
You must log in to post a comment.