വെബ് ഡസ്ക് : നിയമ വിദ്യാര്ഥിനി മൂഫിയ ആത്മഹത്യ ചെയ്ത സംഭവത്തില് ആരോപണവിധേയനായ ആലുവ സി.ഐ സി.എല്. സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതില് പരസ്യ പ്രതിഷേധവുമായി അന്വര് സാദത്ത് എം.എല്.എ.സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതില് പരസ്യ പ്രതിഷേധവുമായി അന്വര് സാദത്ത് എം.എല്.എ. സുധീറിനെതിരെ നടപടി എടുക്കാത്തതില് പ്രതിഷേധിച്ച് അന്വര് സാദത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുമ്ബില് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
മൂഫിയയുടെ ആത്മഹത്യക്കുറിപ്പില്‍ സുധീറിന്റെ പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്ന് സി.ഐയെ ആലുവ ഈസ്റ്റ് സ്റ്റേഷന് ചുമതലകളില്‍ നിന്ന് മാറ്റിയതായി ബന്ധപ്പെട്ടവര് അറിയിച്ചിരുന്നു. എന്നാല്, ഇന്ന് രാവിലെ സി.ഐ പൊലീസ് സ്റ്റേഷനില് എത്തി. ഇതിന് പിന്നാലെയാണ് അന്വര് സാദത്ത് എം.എല്.എ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ആരോപണവിധേയനായ സി.ഐക്കെതിരെ നടപടി സ്വീകരിക്കാന് കാലതാമസം ആവശ്യമില്ലെന്ന് അന്വര് സാദത്ത് പറഞ്ഞു. ആത്മഹത്യ കുറിപ്പില് സി.ഐയെ കുറിച്ച് വ്യക്തമായി വിദ്യാര്ഥിനി പറഞ്ഞിട്ടുണ്ട്. വിവരം പുറത്തുവന്ന ഉടന് തന്നെ സി.ഐയെ സ്റ്റേഷന് ചുമതലയില് നിന്ന് മാറ്റുകയാണ് വേണ്ടത്. സി.ഐക്കെതിരെ ഇതുവരെ കേസ് രജിസ്റ്റര് ചെയ്തിട്ടില്ലെന്നും അന്വര് സാദത്ത് കുറ്റപ്പെടുത്തി.
ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് സര്ക്കാര് ചെയ്യുന്നത്. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും മോശക്കാരാണെന്ന് പറയുന്നില്ല. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത നടപടി അഭിനന്ദാര്ഹമാണെന്നും അന്വര് സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു..

You must log in to post a comment.