സോഷ്യല്‍ മീഡിയയ്ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ആര്‍എസ്‌എസ് തത്വചിന്തകന്‍ എസ് ഗുരുമൂര്‍ത്തി;

sponsored

വെബ് ഡസ്ക് :-രാജ്യമാകെ സോഷ്യല്‍ മീഡിയയ്ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തണമെന്ന് ആര്‍എസ്‌എസ് തത്വചിന്തകന്‍ എസ് ഗുരുമൂര്‍ത്തി.സോഷ്യല്‍ മീഡിയയില്‍ അരാജകത്വം നിറയുകയാണെന്ന് പറഞ്ഞ അദ്ദേഹം, സമൂഹത്തിന്റെ മുന്നോട്ടുള്ള വഴിയില്‍ സോഷ്യല്‍ മീഡിയ തടസമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ചൈന സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ,സുപ്രീംകോടതി പോലും സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച്‌ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു.
‘നമുക്ക് സോഷ്യല്‍ മീഡിയ നിരോധിക്കേണ്ടി വന്നേക്കാം. ഫേസ്ബുക്കില്ലാതെ നമ്മള്‍ നിലനിന്നില്ലേ?’ മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അശാന്തി വളര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് പങ്കുണ്ട്, മാത്രമല്ല, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പങ്കിനെക്കുറിച്ച്‌ സമഗ്രമായ ഡോക്യുമെന്റേഷന്‍ നടത്തണമെന്ന് അദ്ദേഹം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.


sponsored

Leave a Reply