തിരുവനന്തപുരം: സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിലിരുന്നു സംസാരിക്കുന്നതിനിടെ പൊലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം ജീവനൊടുക്കി. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയാണ് ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറായ സുഹൃത്ത് പ്രശാന്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടെ പൊലീസ് എത്തുകയും നിരവധി കേസുകളില്‍ പ്രതിയായ പ്രശാന്തിനൊപ്പം അഖിലയെയും പൊലീസ് വിഴിഞ്ഞം സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ച് വരുത്തി അഖിലയെ അവര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെയാണ് പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം,നിരവധി കേസുകളില്‍ പ്രതിയായ പ്രശാന്തിനെ മദ്യപിച്ച നിലയില്‍ അഖിലക്കൊപ്പം കണ്ടെത്തിയത് കൊണ്ടാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് വിഴിഞ്ഞം പോലീസ് പറയുന്നത്.
സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിക്കവെ പൊലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
