സാമ്പത്തികക്രമക്കേട്;കെ സുധാകരനെതിരെ വിശദഅന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്,

sponsored

Breaking News

തിരുവനന്തപുരം:-സാമ്പത്തിക ക്രമക്കേട് പരാതിയില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്.

sponsored

പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയശേഷമാണ് സര്‍ക്കാരിന് ശിപാര്‍ശ കൈമാറിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതില്‍ നിയമോപദേശവും തേടിയിട്ടുണ്ട്.

കെ കരുണാകരന്‍ ട്രസ്റ്റിന്‍്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും, സ്വത്ത് സന്പാദനത്തിലും കെ സുധാകരനെതിരെ ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയാണ് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ശേഖരണത്തിന് തടസ്സങ്ങള്‍ ഉള്ളതിനാല്‍ വിശദമായ അന്വേഷണം വേണമെന്ന ശുപാര്‍ശയാണ് റിപ്പോര്‍ട്ടിലുള്ളത്.

എം.പി ആയതിനാല്‍ കേസെടുത്ത് അന്വേഷണത്തിന് നിയമതടസം ഉണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശവും തേടിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം കോഴിക്കോട് വിജിലന്‍സ് എസ് പിയുടെ മേല്‍നോട്ടത്തിലാണ് നേരത്തെ പ്രാഥമിക അന്വേഷണം നടന്നത്. കേസെടുത്ത് അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പരാതിക്കാരനായ കെ സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ആരോപണത്തില്‍ ഉറച്ചു നിന്ന് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ട്രസ്റ്റിന്‍റെ പേരില്‍ വിദേശത്ത് നിന്നടക്കം 32 കോടി രൂപ പിരിച്ചെന്നായിരുന്നു പ്രശാന്തിന്‍്റെ പരാതി.കരുണാകരന്‍ പഠിച്ച ചിറക്കല്‍ രാജാസ് ഹൈസ്കൂളും 5 ഏക്കര്‍ സ്ഥലവും വാങ്ങാനും അന്താരാഷ്ട്ര നിലവാരമുള്ള എജുക്കേഷനല്‍ ഹബ്ബാക്കി മാറ്റാനുമായിരുന്നു ഇത്. എന്നാല്‍ കരാര്‍ ലംഘിച്ച്‌ സുധാകരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കണ്ണൂര്‍ എജ്യു പാര്‍ക്ക് എന്ന കമ്ബനിയുടെ പേരിലേക്ക് തുക വകമാറ്റാന്‍ ശ്രമിച്ചു. കണ്ണൂര്‍ ഡി.സി.സി ഓഫീസ് നിര്‍മ്മാണത്തിന് പിരിച്ച കോടികള്‍ വകമാറ്റി ചെലവഴിച്ചു. ബിനാമി ബിസിനസ്സുകളടക്കം നടത്തി കെ സുധാകരന്‍ അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.


Leave a Reply