Skip to content

സാധരണ കാരന്റെ ജീവിതം ദുസ്സഹമാക്കികൊണ്ട് രാജ്യത്ത് വിലകയറ്റം രൂക്ഷം,വിപണിയിൽ ഇടപെടാതെ കേന്ദ്രം;

ന്യൂസ്‌ ഡസ്ക് :- പച്ചക്കറിവില കുത്തനെ ഉയരുന്നു. പച്ചക്കറിക്ക് പുറമെ പലവ്യജ്ഞനങ്ങളുടെയും വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.



കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 80 രൂപയാണ്. മുരിങ്ങയ്ക്കയുടെ വില 30 ൽ നിന്ന് 120 ആയാണ് ഉയർന്നത്. ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കാണ് ഉയർന്നത്. ദിനംപ്രതി എല്ലാ പച്ചക്കറികളുടെയും വില വർധിക്കുകയാണ്.

കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുന്നതിനിടെയാണ് കുടുംബ ബജറ്റ് താളം തെറ്റുന്ന രീതിയിൽ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. ഇനിയും വില ഉയർന്നാൽ സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading