സമരം ചെയ്ത കർഷകരെ ഖലീസ്ഥാനി ഭീകര വാദികളാക്കി പരാമർശം,കങ്കണയെ ഡൽഹി നിയമസഭ സമിതി വിളിപ്പിക്കും;

sponsored

വെബ് ഡസ്ക് :-സിഖുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നടി കങ്കണ റണൗത്തിനെ വിളിച്ചുവരുത്താന്‍ ഡല്‍ഹി നിയമസഭ സമിതി. ഡിസംബര്‍ ആറിന് കങ്കണയോട് ഹാരജരാവാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിയാകും കങ്കണയെ വിളിച്ചു വരുത്തുക.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തെ ഖലിസ്ഥാനികളെന്ന് പറഞ്ഞ് അധിക്ഷേപിച്ചതിന് മുംബൈ സബര്‍ബന്‍ഘര്‍ പൊലീസ് കങ്കണക്കെതിരെ കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുളള ഐപിസി 295 എ പ്രകാരമാണ് കങ്കണയ്‌ക്കെതിരെ കേസെടുത്തത്.സിഖ് ഗുരുദ്വാര കമ്മിറ്റി വേണ്ടി അമര്‍ജിത് സിങ് സിദ്ദു എന്ന വ്യക്തിയെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റാഗ്രാമിലിട്ടിരുന്ന പോസ്റ്റാണ് വിവാദമായത്. ‘ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. സ്വന്തം ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്’ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

sponsored

Leave a Reply