Site icon politicaleye.news

വീണ്ടും മാനവ സ്നേഹത്തിന്റെ മകടുടോദാഹരണം; സംഘ്​പരിവാര്‍ ജുമുഅ തടഞ്ഞയിടങ്ങളില്‍ നാളെ ജുമുഅ നമസ്​കരിക്കാന്‍ ഗുരുദ്വാരയടക്കം തുറന്ന്​ കൊടുത്ത്​ സിഖ്​, ഹിന്ദു സമുദായനേതാക്കൾ;

വെബ് ഡസ്ക്: ഹരിയാന ഗുരുഗ്രാമില്‍ സംഘ്​പരിവാറി​െന്‍റ നേതൃത്വത്തില്‍ വെള്ളിയാഴ്​ച നമസ്​കാരം തടയുന്ന സാഹചര്യത്തില്‍ മുസ്​ലിംകള്‍ക്ക് ജുമുഅ പ്രാര്‍ഥനക്കായി സ്വന്തം നിലക്ക്​ വഴി​െയാരുക്കി സിഖ്​, ഹിന്ദു സമുദായങ്ങള്‍.
ഗുരുഗ്രാമിലെ ഗുരുദ്വാര ശ്രീഗുരു സിങ്​ സഭക്ക്​ കീഴിലുള്ള അഞ്ച്​ ഗുരുദ്വാരകള്‍ മുസ്​ലിംകള്‍ക്ക്​ പ്രാര്‍ഥനക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹിന്ദു സമുദായാംഗം ത​െന്‍റ കടമുറി കഴിഞ്ഞ വെള്ളിയാഴ്​ച മുതല്‍ അനുവദിച്ചു.ജോലി ആവശ്യാര്‍ഥം നിരവധി മുസ്​ലിംകള്‍ വരുന്ന ഗുരുഗ്രാമില്‍ മുസ്​ലിംകള്‍ പാര്‍ക്കുകളിലും ഒഴിഞ്ഞ ഗ്രൗണ്ടുകളിലും നടത്തി വന്നിരുന്ന വെള്ളിയാഴ്​ച പ്രാര്‍ഥന സംഘ്​ പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടയുന്നതാണ്​ പ്രതിസന്ധിയുണ്ടാക്കിയത്​. നമസ്​കാരത്തിന്​കൈയേറിയ വഖഫ്​ ഭൂമികള്‍ തിരിച്ചുനല്‍കാത്ത ഹരിയാന സര്‍ക്കാര്‍ പ്രാര്‍ഥനക്ക്​ പൊതുസ്​ഥലങ്ങള്‍ നിര്‍ണയിച്ചു നല്‍കാമെന്ന്​ അറിയിച്ചിരുന്നു. എന്നാല്‍ സംഘ്​ പരിവാറും ഒരു വിഭാഗം റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും പ്രതിഷേധവുമായി വരികയും നമസ്​കാര സ്​ഥലങ്ങളില്‍ ചാണകം വിതറുകയും ചെയ്​തതോടെ ജില്ലാ ഭരണകൂടം നിലപാട്​ മാറ്റി. പ്രദേശവാസികളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ അനുമതി നല്‍കു എന്ന്​ വ്യക്​തമാക്കിയിരിക്കുകയാണ്​ അവര്‍.
സദര്‍ ബസാര്‍, സെക്​ടര്‍ 39, സെക്​ടര്‍ 46, മോഡല്‍ ടൗണ്‍, ജേകബ്​പുര എന്നിവിടങ്ങളിലെ അഞ്ച്​ ഗുരുദ്വാരകളിലായി 2000 പേര്‍ക്ക്​ നമസ്​ക്കരിക്കാന്‍ കഴിയുമെങ്കിലും കോവിഡ്​ നിയന്ത്രങ്ങള്‍ പലിച്ച്‌​ 30-40 പേരുടെ ബാച്ചുകളായിട്ടാണ്​ ഒാരോ ഗുരുദ്വാരയിലും വെള്ളിയാഴ്​ച നമസ്​കാരം നിര്‍വഹിക്കുകയെന്ന്​ ഗുരുദ്വാര കമ്മിറ്റി പ്രസിഡന്‍റ്​ ശെര്‍ദില്‍ സിങ്​ സിധു പറഞ്ഞു. ഇതിന്​ അധികൃതരുടെ അനുമതി ആവശ്യമാണെങ്കില്‍ അപേക്ഷ നല്‍കുമെന്നും സിധു തുടര്‍ന്നു.
ഇൗ സഹായഹസ്​തം മഹത്തരമെന്ന്​ വിശേഷിപ്പിച്ച ഗുരുഗ്രാം ജംഇയ്യത്തുല്‍ ഉലമായെ പ്രസിഡന്‍റ്​ മുഫ്​തി മുഹമ്മദ്​ സലീം വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഉൗട്ടിയുറപ്പിക്കുന്ന നടപടിയാണിതെന്ന്​ പറഞ്ഞു. സെക്​ടര്‍ 39ലും സദര്‍ ബസാറിലും ഇൗ വെള്ളിയാഴ്​ച തന്നെ ജുമുഅ നടത്തുമെന്നും അദ്ദേഹം തുടര്‍ന്നു. നമസ്​കാരത്തിനുള്ള സൗകര്യം ഉറപ്പുവരുത്താനായി സിഖ്​ നേതാക്കള്‍ മുഫ്​തിയെ വ്യാഴാഴ്​ച ഗുരുദ്വാര തുറന്ന്​ കാണിച്ചു.
ഗുരുഗ്രാം സെക്​ടര്‍ 12ലെ ഹിന്ദു സമുദായത്തില്‍ നിന്നുള്ള അക്ഷയ്​ യാദവ്​ ത​െന്‍റ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ജുമുഅ നമസ്​കാരത്തിനായി കഴിഞ്ഞ വെള്ളിയാഴ്​ച തുറന്നുകൊടുത്തു. വ്യത്യസ്​ത വിശ്വാസമുള്ള വിഭാഗങ്ങള്‍ ഛിദ്രതയുടെ ശക്​തികളെ പരാജയപ്പെടുത്താന്‍ മുന്നോട്ടുവരുന്നത്​ സാഹോദര്യത്തി​െന്‍റ മികച്ച ഉദാഹരണമാണെന്ന്​ ഗുരു​്രാഗം മുസ്​ലിം കൗണ്‍സില്‍ സ്​ഥാപകരിലൊരാളായ അല്‍ഥാഫ്​ അഹ്​മദ്​ പറഞ്ഞു.

Exit mobile version