വെബ് ഡസ്ക്: ഹരിയാന ഗുരുഗ്രാമില്‍ സംഘ്പരിവാറിെന്റ നേതൃത്വത്തില്‍ വെള്ളിയാഴ്ച നമസ്കാരം തടയുന്ന സാഹചര്യത്തില്‍ മുസ്ലിംകള്ക്ക് ജുമുഅ പ്രാര്‍ഥനക്കായി സ്വന്തം നിലക്ക് വഴിെയാരുക്കി സിഖ്, ഹിന്ദു സമുദായങ്ങള്‍.
ഗുരുഗ്രാമിലെ ഗുരുദ്വാര ശ്രീഗുരു സിങ് സഭക്ക് കീഴിലുള്ള അഞ്ച് ഗുരുദ്വാരകള്‍ മുസ്ലിംകള്ക്ക് പ്രാര്‍ഥനക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹിന്ദു സമുദായാംഗം തെന്റ കടമുറി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അനുവദിച്ചു.
ജോലി ആവശ്യാര്‍ഥം നിരവധി മുസ്ലിംകള് വരുന്ന ഗുരുഗ്രാമില്‍ മുസ്ലിംകള് പാര്‍ക്കുകളിലും ഒഴിഞ്ഞ ഗ്രൗണ്ടുകളിലും നടത്തി വന്നിരുന്ന വെള്ളിയാഴ്ച പ്രാര്‍ഥന സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടയുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. നമസ്കാരത്തിന്കൈയേറിയ വഖഫ് ഭൂമികള്‍ തിരിച്ചുനല്‍കാത്ത ഹരിയാന സര്‍ക്കാര്‍ പ്രാര്‍ഥനക്ക് പൊതുസ്ഥലങ്ങള്‍ നിര്‍ണയിച്ചു നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സംഘ് പരിവാറും ഒരു വിഭാഗം റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും പ്രതിഷേധവുമായി വരികയും നമസ്കാര സ്ഥലങ്ങളില്‍ ചാണകം വിതറുകയും ചെയ്തതോടെ ജില്ലാ ഭരണകൂടം നിലപാട് മാറ്റി. പ്രദേശവാസികളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ അനുമതി നല്കു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവര്‍.
സദര്‍ ബസാര്‍, സെക്ടര്‍ 39, സെക്ടര്‍ 46, മോഡല്‍ ടൗണ്‍, ജേകബ്പുര എന്നിവിടങ്ങളിലെ അഞ്ച് ഗുരുദ്വാരകളിലായി 2000 പേര്‍ക്ക് നമസ്ക്കരിക്കാന്‍ കഴിയുമെങ്കിലും കോവിഡ് നിയന്ത്രങ്ങള്‍ പലിച്ച് 30-40 പേരുടെ ബാച്ചുകളായിട്ടാണ് ഒാരോ ഗുരുദ്വാരയിലും വെള്ളിയാഴ്ച നമസ്കാരം നിര്‍വഹിക്കുകയെന്ന് ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് ശെര്ദില് സിങ് സിധു പറഞ്ഞു. ഇതിന് അധികൃതരുടെ അനുമതി ആവശ്യമാണെങ്കില്‍ അപേക്ഷ നല്‍കുമെന്നും സിധു തുടര്‍ന്നു.
ഇൗ സഹായഹസ്തം മഹത്തരമെന്ന് വിശേഷിപ്പിച്ച ഗുരുഗ്രാം ജംഇയ്യത്തുല്‍ ഉലമായെ പ്രസിഡന്റ് മുഫ്തി മുഹമ്മദ് സലീം വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഉൗട്ടിയുറപ്പിക്കുന്ന നടപടിയാണിതെന്ന് പറഞ്ഞു. സെക്ടര്‍ 39ലും സദര്‍ ബസാറിലും ഇൗ വെള്ളിയാഴ്ച തന്നെ ജുമുഅ നടത്തുമെന്നും അദ്ദേഹം തുടര്‍ന്നു. നമസ്കാരത്തിനുള്ള സൗകര്യം ഉറപ്പുവരുത്താനായി സിഖ് നേതാക്കള്‍ മുഫ്തിയെ വ്യാഴാഴ്ച ഗുരുദ്വാര തുറന്ന് കാണിച്ചു.
ഗുരുഗ്രാം സെക്ടര്‍ 12ലെ ഹിന്ദു സമുദായത്തില്‍ നിന്നുള്ള അക്ഷയ് യാദവ് തെന്റ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ജുമുഅ നമസ്കാരത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച തുറന്നുകൊടുത്തു. വ്യത്യസ്ത വിശ്വാസമുള്ള വിഭാഗങ്ങള്‍ ഛിദ്രതയുടെ ശക്തികളെ പരാജയപ്പെടുത്താന്‍ മുന്നോട്ടുവരുന്നത് സാഹോദര്യത്തിെന്റ മികച്ച ഉദാഹരണമാണെന്ന് ഗുരു്രാഗം മുസ്ലിം കൗണ്‍സില്‍ സ്ഥാപകരിലൊരാളായ അല്ഥാഫ് അഹ്മദ് പറഞ്ഞു.

വീണ്ടും മാനവ സ്നേഹത്തിന്റെ മകടുടോദാഹരണം; സംഘ്പരിവാര്‍ ജുമുഅ തടഞ്ഞയിടങ്ങളില് നാളെ ജുമുഅ നമസ്കരിക്കാന്‍ ഗുരുദ്വാരയടക്കം തുറന്ന് കൊടുത്ത് സിഖ്, ഹിന്ദു സമുദായനേതാക്കൾ;
- 2000 രൂപ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക്;
- വീട് വാടകയ്ക്ക് എടുത്ത് ലഹരിവില്പന:യുവാവും യുവതിയും കൊച്ചിയിൽ പിടിയിൽ;
- അഞ്ജുവും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം:
- കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു:
- പിറന്നാൾആഘോഷിക്കാൻഎത്തിയഇരുപതുകാരി മുങ്ങി മരിച്ചു:
- മലയാളി യുവാവ് ബഹ്റൈനിൽവാഹനാപകടത്തിൽ മരിച്ചു:
- കാസർഗോഡ് കാഞ്ഞങ്ങാട്ലോഡ്ജിനുള്ളിൽ യുവതിയെ കുത്തിക്കൊന്നു;
- കർണാടക ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല :അരുന്ധതി റോയ്;
- പാർട്ടി അമ്മയെപ്പോലെ’: ഡി കെ ഡൽഹിക്ക് തിരിച്ചു;
- കേരള സംസ്ഥാന അക്ഷയ AK-599 ഭാഗ്യകുറി ഫലം -14-05-2023
- ഗാന്ധി വധവും, മുഗൾ രാജ വംശവും നെഹ്രുവുമൊക്കെ കേരളത്തിലെ പാഠ പുസ്തകങ്ങളിൽ ഉണ്ടാകും: മുഖ്യമന്ത്രി;
- കോണ്‍ഗ്രസിന്റെ ‘ട്രബിള്‍ ഷൂട്ടർ’ ഡി കെ ശിവകുമാർ:
- മതപഠന കേന്ദ്രത്തിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത
- കേരള സംസ്ഥാന കാരുണ്യ KR-601 ഭാഗ്യകുറി ഫലം 13-05-2023:
- കർണാടകയിൽ സിദ്ദരാമയ്യ മുഖ്യമന്ത്രിയാകും: ഡികെ ശിവകുമാറിന്റെ പദവിയിൽ അനിശ്ചിതത്വം:
- കേരള സംസ്ഥാന നിർമ്മൽ NR-328 ഭാഗ്യകുറി ഫലം :12-05-2023;
- വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;
- കേരള സംസ്ഥാന കാരുണ്യ പ്ലസ് KN-469 ഭാഗ്യകുറി ഫലം :11-05-2023;
- കേരള സംസ്ഥാന ഫിഫ്റ്റി ഫിഫ്റ്റി FF-49 ഭാഗ്യകുറി ഫലം :10-05-2023
- കണ്ണൂര്‍ സ്വദേശി സൗദിയിൽനിര്യാതനായി:
- വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി:
- ഡോക്ടർ വന്ദനദാസിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചു:കണ്ണീരടക്കാനാകാതെബന്ധുക്കളും നാട്ടുകാരും
- ഏകമകള്‍:നൊമ്പരമായി യുവ ഡോക്ടറുടെ വീടിന് മുന്പിലെ നെയിം ബോര്‍ഡ്
- വനിതാ ഡോക്ടറെ കുത്തിക്കൊന്നസംഭവം; സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍:
- അമ്മയും കുഞ്ഞും കിണറ്റില്‍മരിച്ചനിലയില്‍:
- ബോട്ടിനു രജിസ്ട്രേഷനില്ല, ഓടിച്ച സ്രാങ്കിന് ലൈസൻസും:നടപടികൾ പൂർത്തിയാകും മുൻപ് സർവീസ്, 16–ാം ദിനം ദുരന്തം
- കേരള സംസ്ഥാന സ്ത്രീ ശക്തി SS-364 ഭാഗ്യകുറി ഫലം:09-05-2023;
- കേരള സംസ്ഥാന വിൻ വിൻ W-717 ഭാഗ്യകുറി ഫലം :08-05-2023;