വിവാദമായ മൂന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാൻ ഉള്ള പ്രതിപക്ഷത്തിന്റെ ബിൽ ലോക്​സഭ പാസാക്കി

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ മൂ​ന്നു​ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ബി​ൽ പാ​ർ​ല​മെൻറിൽ പാസാക്കി. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ബി​ൽ കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമറാണ്​ അവതരിപ്പിച്ചത്​. മൂന്ന്​ നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ്​ ​െകാണ്ടുവന്നത്​. ബില്ലിനെ കുറിച്ച്​ ചർച്ച ചെയ്യാൻ അവസരം നൽകാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ ഏകപക്ഷീയമായി പാസാക്കുകയായിരുന്നു.

പാർലമെന്‍റിന്‍റെ ശീ​ത​കാ​ല​സ​മ്മേ​ള​ന​ത്തി​െൻറ ആ​ദ്യ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്​​ചയാണ്​ ലോ​ക്​​സ​ഭ​യി​ൽ ബിൽ അവതരിപ്പിച്ചത്​. അ​തേ​സ​മ​യം, മു​ട്ടു​മ​​ട​ക്കേ​ണ്ടി വ​ന്ന നി​ർ​ബ​ന്ധി​താ​വ​സ്​​ഥ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​ പു​തി​യ ബി​ല്ലി​ലെ വാ​ക്കു​ക​ൾ. മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രി​ൽ ചെ​റി​യൊ​രു വി​ഭാ​ഗ​മാ​ണ്​ പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന്​ ബി​ൽ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ണ്ടു മു​ന്നോ​ട്ടു പോ​കു​ന്ന​തി​​ന്​ ഇ​പ്പോ​ഴ​​ത്തെ ആ​വ​ശ്യം ബി​ൽ പി​ൻ​വ​ലി​ക്കു​ക​യാ​ണ്. നാ​മ​മാ​ത്ര, ചെ​റു​കി​ട​ക്കാ​ർ അ​ട​ക്കം ക​ർ​ഷ​ക​രു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ്​ നേ​ര​ത്തെ മൂ​ന്നു നി​യ​മ​ങ്ങ​ൾ ​കൊ​ണ്ടു​വ​ന്ന​തെ​ന്ന്​ പി​ൻ​വ​ലി​ക്ക​ൽ ബി​ല്ലി​ൽ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ഉ​യ​ർ​ന്ന വി​ല​യ്​​ക്ക്​ വി​ള​ക​ൾ വി​ൽ​ക്കു​ന്ന​തി​ന്​ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നും സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ നേ​ട്ടം ല​ഭ്യ​മാ​ക്കാ​നും കാ​ർ​ഷി​ക ച​ന്ത​ക​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പി​ക്കാ​നും, അ​തു​വ​ഴി ഉ​യ​ർ​ന്ന വ​രു​മാ​നം ല​ഭ്യ​മാ​ക്കാ​നു​മാ​ണ്​ ശ്ര​മി​ച്ച​തെ​ന്നും ബി​ല്ലി​ൽ പ​റ​ഞ്ഞു.

സ​ർ​ക്കാ​റി​െൻറ വീ​ഴ്​​ച തു​റ​ന്നു​കാ​ട്ടാ​ൻ പ്ര​തി​പ​ക്ഷം ബില്ലിൻമേൽ ചർച്ച അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുമതി നിഷേധിച്ചു. നേരത്തെതന്നെ പാ​ർ​ട്ടി​യു​ടെ എ​ല്ലാ എം.​പി​മാ​രും സ​ഭ​യി​ൽ ഹാ​ജ​രാ​യി​രി​ക്ക​ണ​മെ​ന്ന്​ ബി.​ജെ.​പി​യും പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സും വി​പ്പ്​​ ന​ൽ​കിയിരുന്നു.കാ​ർ​ഷി​കോ​ൽ​പ​ന്ന വ്യാ​പാ​ര വാ​ണി​ജ്യ പ്രോ​ത്സാ​ഹ​ന സേ​വ​ന നി​യ​മം, വി​ല സ്ഥി​ര​ത ക​ർ​ഷ​ക സേ​വ​ന ക​ർ​ഷ​ക ശാ​ക്തീ​ക​ര​ണ സം​ര​ക്ഷ​ണ ക​രാ​ർ നി​യ​മം, അ​വ​ശ്യ​സാ​ധ​ന ഭേ​ദ​ഗ​തി നി​യ​മം എ​ന്നി​വ​യാ​ണ്​ ഒ​രു വ​ർ​ഷം നീ​ണ്ട ക​ർ​ഷ​ക​രു​ടെ ശ​ക്ത​മാ​യ ചെ​റു​ത്തു നി​ൽ​പി​നെ തു​ട​ർ​ന്ന്​ പി​ൻ​വ​ലിച്ച​ത്. നി​യ​മം പി​ൻ​വ​ലി​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും മി​നി​മം താ​ങ്ങു​വി​ല​യ്​​ക്ക്​ നി​യ​മ​പ​ര​മാ​യ ഉ​റ​പ്പു​ കി​ട്ടാ​തെ പി​ന്മാ​റ്റ​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സ​മ​ര​രം​ഗ​ത്തു ത​ന്നെ തു​ട​രു​ക​യാ​ണ്.

മൂ​ന്നു ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ക്കാ​നു​ള്ള ബി​ൽ പാ​ർ​ല​മെൻറി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച പാ​ർ​ല​മെൻറി​ലേ​ക്ക്​ ന​ട​ത്താ​നി​രു​ന്ന ​ട്രാ​ക്​​ട​ർ മാ​ർ​ച്ച്​ കർഷക സമരസംഘടനകൾ വേ​ണ്ടെ​ന്നു വെ​ച്ചിരുന്നു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top