𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

വനിതാ പഞ്ചായത്ത് പ്രസിഡന്റിനെയും ലീഗ് പ്രവർത്തകരെയും ആക്രമിച്ചവർക്കെതിരെ കേസെടുക്കണം:പി.എം.എ സലാം;

തൊടുപുഴ :-ജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയോട് ചേർന്നുകിടക്കുന്ന ഇടവെട്ടി പഞ്ചായത്ത് ഭരണ സമിതിക്കും പ്രസിഡന്റ് മുസ്ലിംലീഗിലെ ഷീജ നൗഷാദിനും നേരെ നടത്തിയ അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം ആവശ്യപ്പെട്ടു.
വനിതാ പ്രസിഡണ്ടിനെ പഞ്ചായത്ത് ഓഫീസിൽ തടഞ്ഞു വെക്കുകയും,അസഭ്യം പറയുകയും,ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ ചോദ്യം ചെയ്ത കൗൺസിലറെ ക്രൂരമായി മർദ്ദിക്കുകയും വനിതാ കൗൺസിലർമാരോട് ഏറെ അപമര്യാദയോടെ പെരുമാറുകയും ചെയ്യുകയാണുണ്ടായത്. ഈ വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ മുസ്ലിം യൂത്ത് ലീഗ് നേതാക്കളടക്കമുള്ള പത്തോളം പേരെ അതി ക്രൂരമായാണ് ഈ സംഘം മർദ്ദിച്ചത്. ഈ ക്രൂരകൃത്യത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ ഒരു പെറ്റിക്കേസ് പോലും ചാർജ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലീം ലീഗ് പ്രവർത്തകർ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലെ ജനപങ്കാളിത്തത്തിൽ അസ്വസ്ഥരായ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ മാർച്ചിന് നേരെ ലാത്തിച്ചാർജ് പ്രയോഗിച്ചു. മാർച്ചിൽ പങ്കെടുത്തു എന്ന കാരണത്താൽ കണ്ടാലറിയുന്ന പ്രവർത്തകർക്കെതിരെ അവരെ ജയിലിലടക്കുകയും ചെയ്തു. കുറ്റക്കാരെ പിടികൂടുന്നതിന് പകരം പ്രതിഷേധിച്ചവരെ വേട്ടയാടുകയാണ് പോലീസെന്ന് പി.എം.എ സലാം പറഞ്ഞു. കേസ് എടുക്കണം എന്നാവശ്യപ്പെട്ട് നിരന്തര സമരത്തിലുളള തൊടുപുഴയിലെ പാർട്ടി പ്രവർത്തകർക്ക് സംസ്ഥാനത്തെ മുഴുവൻ മുസ്ലീം ലീഗ് പ്രവർത്തകരുടേയും പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതിനായി അദ്ദേഹം തൊടുപുഴയിലെത്തി. വിവിധ പാർട്ടികളിൽ നിന്ന് മുസ്ലിംലീഗിൽ ചേർന്നവരെ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.