വെബ് ഡസ്ക് : ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
16 വർഷം കൊണ്ട് ഭാര്യയ്‌ക്കൊപ്പം വിജയൻ 26 രാജ്യങ്ങളാണ് സന്ദർശിച്ചത്. 2007ലായിരുന്നു ആദ്യ വിദേശയാത്ര. ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. അവസാനമായി യാത്രചെയ്തത് റഷ്യയിലേക്കും.
സിംഗപ്പൂരും സ്വിറ്റ്‌സർലൻഡും ന്യൂയോർക്കുമാണ് ഇരുവരേയും ഏറെ ആകർഷിച്ച സ്ഥലം. ശ്രീബാലാജി കോഫി ഹൗസിന്റെ ചുവരുകൾ നിറയെ വിജയനും മോഹനയും സഞ്ചരിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്.;
You must log in to post a comment.