രണ്ട് ദിവസത്തെ പണിമുടക്ക്; കെഎസ്ആർടിസിക്ക് നഷ്ടം 9.4കോടി രൂപ

തിരുവനന്തപുരം:-രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 9.4 കോടി രൂപ. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്കരണ ചർച്ച തുടരുമെന്ന് മാനേജമെന്റ് അറിയിച്ചു. ഡയസ്നോണിന്റെ കാര്യത്തിൽ സർക്കാർ തീരുമാനിക്കുന്നത് പോലെ ആയിരിക്കും തുടർ നടപടിയെന്നും മാനേജമെന്റ് വ്യക്തമാക്കി. 10 വർഷമായി കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. അതുകൊണ്ടാണ് അവർ ഒരു സമരത്തിലേക്ക് പോയത്. 48 മണിക്കൂർ പണിമുടക്കിന് ശേഷം ഇന്ന് വീണ്ടും കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.പണിമുടക്കിയ തൊഴിലാളികൾക്കു സർക്കാർ തീരുമാനത്തിനു വിധേയമായി ഡയസ്നോൺ ബാധകമാകുമെന്നാണ് എംഡിയുടെ സർക്കുലർ. ഡയസ്നോൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ ശമ്പളം നഷ്ടമാകും.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading