𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

യുഡിഎഫ് ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കാസര്‍കോട് തുടക്കം;

തിരുവനന്തപുരം: യുഡിഎഫ് ജില്ലാ സമ്മേളനങ്ങള്‍ക്ക് നവംബര്‍ 15ന് കാസര്‍കോട് നിന്നും തുടക്കമാകും. ജില്ലകളിലെ തെരഞ്ഞെടുപ്പ് വിലയിരുത്തലും ഭാവി സമരപരിപാടികള്‍ തീരുമാനിക്കുന്നതും സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ സമ്മേളനങ്ങളില്‍ നടത്തുമെന്നും യുഡിഎഫ് കണ്‍വീനര്‍ ഹസന്‍ അറിയിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, പികെ കുഞ്ഞാലികുട്ടി, പിജെ ജോസഫ്,എഎ അസീസ്,അനൂപ് ജേക്കബ്,ഡോ.എംകെ മുനീര്‍,സിപി ജോണ്‍,ദേവരാജന്‍,മാണി സി കാപ്പന്‍,രാജന്‍ബാബു,ജോണ്‍ ജോണ്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
യു.ഡി.എഫ്.ന്റെ പഞ്ചായത്ത്-മണ്ഡലം, ജില്ലാ സംസ്ഥാന സമിതി അംഗങ്ങളും എം.പിമാരും. എം.എല്‍.എ.മാരും, ഘടകകക്ഷികളുടെ ജില്ലാ സംസ്ഥാന ഭാരവാഹികളും സമ്മേളനങ്ങളില്‍ പങ്കെടുക്കും.
ജില്ലാ സമ്മേളനങ്ങളുടെ പുതുക്കിയ തീയതികള്‍ –

2021 നവംബര്‍ 15 – രാവിലെ 10 മണി, കാസര്‍കോട്
ഉച്ചയ്ക്ക് 3 മണി, കണ്ണൂര്‍
2021 നവംബര്‍ 16 – രാവിലെ 10 മണി, വയനാട്
ഉച്ചയ്ക്ക് 3 മണി, കോഴിക്കോട്
2021 നവംബര്‍ 17 – രാവിലെ 10 മണി, മലപ്പുറം
ഉച്ചയ്ക്ക് 3 മണി, പാലക്കാട്
2021 നവംബര്‍ 18 – രാവിലെ 10 മണി, തൃശൂര്‍
ഉച്ചയ്ക്ക് 3 മണി, എറണാകുളം
2021 നവംബര്‍ 20 – രാവിലെ 10 മണി, ഇടുക്കി (തൊടുപുഴ)
ഉച്ചയ്ക്ക് 3 മണി, കോട്ടയം
2021 നവംബര്‍ 24 – രാവിലെ 10 മണി, കൊല്ലം
ഉച്ചയ്ക്ക് 3 മണി, ആലപ്പുഴ
2021 നവംബര്‍ 25 – രാവിലെ 10 മണി, പത്തനംതിട്ട
ഉച്ചയ്ക്ക് 3 മണി, തിരുവനന്തപുരം