Skip to content

മുഹമ്മദ് ഷമി വീ വിത്ത് യൂ….

ന്യൂസ്‌ ഡസ്ക് :-ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങുമ്പോൾ തന്നെ ഊഹിച്ചതാണ് മുഹമ്മദ് ഷമിയുടെ കാര്യം.

ഇന്ത്യൻ ടീമിൽ ആകെയുള്ള ഒരു മുസ്ലിം മുഹമ്മദ് ഷമി മാത്രമാണ്. പാക്കിസ്ഥാൻ ജയിച്ച ഉടനെ ട്വിറ്റർ തുറന്നു നോക്കി. സംശയം തെറ്റിയില്ല.

പാക്കിസ്ഥാൻ ചാരൻ, തീവ്രവാദി തുടങ്ങി സംഘപരിവാർ നേതൃത്വത്തിൽ വംശീയ അക്രമണം തുടങ്ങി കഴിഞ്ഞിരുന്നു.

നിമിഷ നേരങ്ങൾ കൊണ്ട് സൈബർ അക്രമത്തിന്റെ മൂർച്ചയും കൂടി. മുഹമ്മദ് ഷമി എന്ന ഒരൊറ്റ പേരിൽ നിന്നുകൊണ്ടാണ് ഇന്ത്യേക്കേറ്റ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും.

കഴിഞ്ഞ യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇംഗ്ലണ്ട് vs ഇറ്റലി മത്സരം പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാൾട്ടി കിക്ക് എടുത്ത റാഷ്ഫോർഡ്, സാഞ്ചോ, സാക്ക എന്നിവരുടെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയിരുന്നില്ല. മൂന്ന് പേരും കറുത്ത വംശജരായിരുന്നു.

മത്സര ശേഷം ഇംഗ്ലണ്ടിലെ ഒരു കൂട്ടം വംശീയവാദികൾ മൂന്ന് പേർക്കെതിരെയും സൈബർ അക്രമണം നടത്തി. സംഭവം വാർത്തയായ ഉടനെ ഇംഗ്ലണ്ട് ക്യാപ്റ്റനും ടീമും മൂന്ന് താരങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരെ പിന്തുണച്ച് ആയിരങ്ങൾ പൂക്കളുമായി തെരുവിലിറങ്ങി.

വംശീയവാദികളെ ഇംഗ്ലണ്ട് എന്ന രാജ്യം നേരിട്ടത് അങ്ങനെയായിരുന്നു. പക്ഷേ ഇന്ത്യയിൽ അത്രയൊന്നും പ്രതീക്ഷിക്കരുത്.

സഹതാരം വംശീയ അക്രമണം നേരിട്ടാലും ഇന്ത്യൻ ക്രിക്കറ്റ് ടീമോ ടീമിൽ നിന്നൊരാളോ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി വരില്ല. കാരണം മുഹമ്മദ് ഷമി മുസ്ലിമാണ്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽ ആകെയുള്ള ഒരു ഹിന്ദു ലിറ്റൺ കുമാർ ദാസ് മാത്രമാണ്. കഴിഞ്ഞ ദിവസം ലോകകപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.

ലിറ്റൺ ദാസ് ഹിന്ദുവാണെന്ന കാരണത്താൽ ഒരാളും വംശീയ അക്രമണം നടത്തിയിട്ടില്ല. ചാരനെന്ന് അധിക്ഷേപിച്ചിട്ടില്ല. ടീമിന്റെ പരാജയത്തിൽ ദാസിനെ കുറ്റപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഹിന്ദുത്വ വർഗീയ വാദികളും മനുഷ്യരും തമ്മിലുള്ള വ്യത്യാസമാണത്.

മുഹമ്മദ് ഷമി വീ വിത്ത് യൂ….

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading