കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലീം ലീഗ് . വഖഫ് ബോർഡ് നിയമനവിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ മുസ്ലീം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വിഷയം ചർച്ച ചെയ്യാൻ നവംബർ 22-ന് വിവിധ മുസ്ലീംസംഘടനകളുടെ നേതൃയോഗം കോഴിക്കോട് വച്ചു ചേരുമെന്നും അറിയിച്ചു. 

മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് മുസ്ലീം വിരോധം സർക്കാർ കാണിക്കുന്നതെന്ന് പിഎംഎ സലാം ആരോപിച്ചു.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ പക്ഷേ പതിനായിരം തസ്തികയുള്ള ദേവസ്വം ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നുമില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും ആരോപിച്ചു. 

%%footer%%