Skip to content

മുന്നോക്കകാരിലെ ഒരു വിഭാഗം പരമ ദാരിദ്രർ’അവർക്ക് പത്തു ശതമാനം സംവരണം അനിവാര്യം;സർവ്വേ ഇന്ന് ആരംഭിക്കും,മുഖ്യമന്ത്രി പിണറായിവിജയൻ;

വെബ് ഡസ്ക് :-മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തിന്റെയും അവകാശങ്ങൾ അട്ടിമറിക്കാനുള്ളതല്ലെന്ന് പുതിയ സർവേ. നിലവിലെ സംവരണ രീതികളിൽ മാറ്റമുണ്ടാകില്ല. ആനുകൂല്യത്തിലെ വേർതിരിവ് പറഞ്ഞ് ഭിന്നത ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം അട്ടിമറിക്കുന്നില്ല, സംവരണേതര വിഭാഗത്തിൽ ഒരുകൂട്ടംപേർ പരമദരിദ്രരാണ്. 10 ശതമാനം സംവരണത്തിന് കാരണം ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഇന്നാരംഭിക്കും.ഓരോ വാര്‍ഡിലെയും 5 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാമ്പിൾ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ 10% സംവരണം കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കേരളവും 10% സംവരണം പ്രഖ്യാപിച്ചത്. 164 സമുദായങ്ങളാണു മുന്നാക്ക സമുദായങ്ങളില്‍പെടുന്നത്. 4 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമാണ് സംവരണാനുകൂല്യത്തിനുള്ള മാനദണ്ഡം.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading