മരംമുറിക്കാനുള്ള ഉത്തരവ്മുഖ്യമന്ത്രിയുടെ അറിവോടെ, തെളിവുകള്‍പുറത്തുവിടുമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മരം മുറിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണെന്നതിന് തെളിവുകളുണ്ട്. ഇത് സമയമാവുമ്പോൾ പുറത്തുവിടുമെന്നും സുധാകരൻ പറഞ്ഞു.

വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് നാടിന് മനസ്സിലാവും. സർക്കാർ അറിയാതെയാണ് മരംമുറിക്കാനുള്ള അനുമതി കൊടുത്തതെന്ന് പറഞ്ഞാൽ അത് മുഖവിലയ്ക്കെടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും പ്രബുദ്ധ കേരളത്തിലെ ജനങ്ങൾക്കില്ല. തമിഴ്നാടിന്റെ താൽപര്യത്തെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top