വെബ് ഡസ്ക് :-മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ(ramesh പരാതി പ്രവാഹം. ഇരുവരുടെയും നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നാണ് പരാതി. പുന:സംഘടനക്കെതിരായ നീക്കത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കൾ തലമുറ മാറ്റത്തെ എതിർക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ഒരു വിഭഗം നേതാക്കൾ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ പറയുന്നു.
പുന:സംഘടനയിലെ എതിർപ്പ് പരസ്യമാക്കി അതിനെതിരെ ഉമ്മൻചാണ്ടി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കാണാനിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും.
എതിർപ്പ് ഹൈക്കമാണ്ടിനെ ഉമ്മൻചാണ്ടി നേരിട്ടറിയിക്കും മുമ്പേ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ എതിർ വിഭാഗം നീക്കം കടുപ്പിക്കുകയാണ്. പാർട്ടി പുന:സംഘടന നടത്തുമെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട്. ഹൈക്കമാണ്ട് അനുമതിയോടെയാണ് പുന:സംഘടനയെന്ന് വ്യക്തമാക്കി കെ പി സി സി അധ്യക്ഷന് പിന്തുണ നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുണ്ട്. ഇവർക്കൊപ്പം ഉള്ളവരാണ് ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ദേശീയ നേതൃത്വത്തെ സമീപിച്ചതെന്നാണ് ഗ്രൂപ്പുകൾ പറയുന്നത്.

You must log in to post a comment.