𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പാർലമെന്റിന്റെ സെന്റർ ഹാളിൽ നെഹ്റുവിന്റെ ജന്മവാർഷിക പരിപാടിയിൽ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് ജയറാം രമേശ്;

വെബ് ഡസ്ക് :-പാർലമെന്റിന്റെ സെന്റർ ഹാളിൽ നെഹ്റുവിന്റെ ജന്മവാർഷിക പരിപാടിയിൽ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ലോക്സഭാ സ്പീക്കർ പരിപാടിയിൽ പങ്കെടുത്തില്ല. രാജ്യസഭാ അധ്യക്ഷനും സന്നിഹിതനല്ലായിരുന്നു. ഒരൊറ്റ കേന്ദ്ര മന്ത്രിയും ചങ്ങിൽ പങ്കെടുത്തില്ല. ഇതിലും മോശമായി കാര്യങ്ങൾ ചെയ്യാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.



സർക്കാർ നടപടിയെ അപലപിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയനും രംഗത്ത് വന്നു. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം പാർലമെന്റ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ മഹത്തായ സ്ഥാപനങ്ങളെ ബിജെപി ഭരണ ഒരു ദിവസം ഒന്നിച്ച് നശിപ്പിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

നെഹ്റുവിന്റെ ജന്മവാർഷിക ദിനത്തിൽ എല്ലാവർഷവും പാർലമെന്റിലെ സെന്റർഹാളിലെ അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിങ് വർമ, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ പങ്കെടുത്തു.



അതിനിടെ, ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരാഞ്ജലികൾ എന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തിരുന്നു.