കൊച്ചി: പാലാരിവട്ടത്ത്​ ​വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ​ ഡ്രൈവർ അറസ്റ്റിൽ. തൃശൂർ മാള ​സ്വദേശി അബ്​ദുൽ റഹ്​മാനെയാണ്​ പാലാരിവട്ടം പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. ഇയാൾക്കെതിരെ നരഹത്യക്ക്​ കേസെടുത്താണ്​ അറസ്റ്റ്​. അപകട സമയത്ത്​ ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലീസ്​ പറയുന്നു. അപകടത്തിൽ പരിക്കേറ്റ അബ്​ദുൽ റഹ്​മാൻ ചികിത്സയിലായിരുന്നു.

പാലാരിവട്ടം കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ ഇന്നലെ രാത്രി മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ് റഫിന്‍റെ മകൻ കെ.എ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ആഷിഖ് ചികിത്സയിലായിരുന്നു.

2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, റണ്ണറപ്പും മാള സ്വദേശിയുമായ ഡോ. അഞ്ജന ഷാജൻ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Leave a Reply