തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രഖ്യാപനം നടത്താനിരിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനയത്തില്‍ എല്‍ ഡി എഫില്‍ അതൃപ്തി.ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന് നല്‍കാനുള്ള മുന്നണി നേതൃത്വത്തിന്റെ തീരുമാനത്തിലാണ് ഐ എന്‍ എല്ലിനുള്ളില്‍ അതൃപ്തി ശക്തമായത്. നേരത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോഴെല്ലാം ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി ലഭിച്ചിരുന്നത് ഐ എന്‍ എല്ലിനായിരുന്നു.
എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലയളവില്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മുന്നണിയിലേക്ക് പുതുതായി എത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വകുപ്പ് വിഭജനത്തില്‍ ന്യൂനപക്ഷ ക്ഷേമം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന മുഖ്യമന്ത്രി ഏറ്റെടുത്തുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ബോര്‍ഡ് ചെയര്‍മാന്‍ പദവിയിലും ഇത്തരമൊരു നീക്കം ഉണ്ടായതാണ് ഐ എന്‍ എല്ലിന്റെ അതൃപ്തി ശക്തമാക്കിയത്.
