നാട്ടില്‍ ദീപാവലി ആഘോഷം കഴിഞ്ഞ് അധികം വന്ന പടക്കവും കമ്ബിത്തിരിയും പൊതിഞ്ഞ് ബാഗിലാക്കി ഗള്‍ഫിലേക്ക് പുറപ്പെട്ട യാത്രക്കാരന്‍ അറസ്റ്റില്‍ ;

sponsored

കൊച്ചി : നാട്ടില്‍ ദീപാവലി ആഘോഷം കഴിഞ്ഞ് അധികം വന്ന പടക്കവും കമ്ബിത്തിരിയും പൊതിഞ്ഞ് ബാഗിലാക്കി ഗള്‍ഫിലേക്ക് പുറപ്പെട്ട യാത്രക്കാരന്‍ അറസ്റ്റില്‍ .
തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റിലായത് .
വിമാനത്താവളത്തില്‍ ബാഗേജ് സ്ക്രീനിംഗ് ചെയ്തപ്പോഴാണ് ബാഗില്‍ ഇത് കണ്ടെത്തിയത്.തുടര്‍ന്ന് അര്‍ഷാദിനെ നെടുമ്ബാശേരി പോലീസിന് കൈമാറി.
വിമാനയാത്രയ്‌ക്കിടയില്‍ അനധികൃതമായി സ്ഫോടക വസ്തു കൈവശം വെച്ചു എന്ന പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് . ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്ബിത്തിരിയും പൂത്തിരിയും ആണ് ബാഗില്‍ ഉണ്ടായിരുന്നതെന്നും ,ഗള്‍ഫില്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് ഇത് ബാഗില്‍ ഇട്ടതെന്നുമാണ് അര്‍ഷാദ് പറഞ്ഞത് .

sponsored

Leave a Reply