തിരുവനന്തപുരം :-നടൻ ജോജുവുമായി ഒത്തു തീർപ്പിന് കോൺഗ്രസ് നേതാക്കളുടെ ശ്രമം. പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നതോടെയാണ് കോൺഗ്രസിന്റെ നീക്കം. ജോജുവിന്റെ സുഹൃത്തുക്കളുമായി ചർച്ച നടത്തിയെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിന്റെ വാഹനം തകർത്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ഒന്നാം പ്രതി മുൻ മേയർ ടോണി ചമ്മിണി ഒളിവിലെന്ന് പൊലീസ്. അറസ്റ്റ് ഭയന്ന് ചമ്മിണി അടക്കം എല്ലാ പ്രതികളും മുങ്ങിയതായി പൊലീസ് വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടുമെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നുമായിരുന്നു ടോണി ചമ്മിണി മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. എന്നാൽ കേസിൽ ആദ്യ അറസ്റ്റ് ഉണ്ടായതോടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ഒളിവിൽ പോയെന്നും പൊലീസ് വ്യക്തമാക്കി.
You must log in to post a comment.