𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

തിയറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച് ആരാധകരെ എതിർത്ത് സൽമാൻഖാൻ;

വെബ് ഡസ്ക് :-തിയറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ആരാധകർക്കെതിരെ ബോളിവുഡ് താരം സൽമാൻഖാൻ. താരത്തിന്റെ പുതിയ ചിത്രം ‘ആന്റിം; ദ ഫൈനൽ ട്രൂത്ത്’ എന്ന ചിത്രത്തിന്റെ വിഡിയോ പ്രദർശിപ്പിച്ചതിനിടെയായിരുന്നു ജീവൻ പണയം വച്ചുള്ള ആഘോഷം. തിയറ്ററിന്റെ ബാൽക്കണിയിൽ നിന്നും പൂക്കുറ്റിയടക്കമുള്ള പടക്കങ്ങളാണ് ആരാധകർ കത്തിച്ച

അതിരുവിട്ട ആഘോഷത്തിന്റെ വിഡിയോ സഹിതമാണ് സൽമാൻഖാന്റെ കുറിപ്പ്.ജീവന് അപകടമാണ് ഇത്തരം ആഘോഷമെന്നും ദയവ് ചെയ്ത് ഒഴിഞ്ഞ് നിൽക്കണമെന്നും താരം തന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴി ആരാധകരോട് ആവശ്യപ്പെട്ടു. പടക്കങ്ങളുമായി വരുന്നവരെ തിയറ്ററിനുള്ളിൽ കയറ്റരുതെന്നും പരിശോധന കർശനമാക്കണമെന്നും കടുത്ത നടപടിയെടുക്കണമെന്നും അദ്ദേഹം തിയറ്റർ ഉടമകളോടും ആവശ്യപ്പെട്ടു.