തിരുവനന്തപുരം :-ഇന്ധനവിലയില്‍ വീണ്ടും സമരവുമായി കോണ്‍ഗ്രസ്. സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കാത്തതിനെതിരെ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ്. ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്നും കെ.സുധാകരന്‍ അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കുമെന്നും എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തെക്കാൾ ഏറെ പ്രതീക്ഷിച്ചത് കേരള സർക്കാരിൽ നിന്നാണ്. എന്നാൽ അതുണ്ടായില്ല. സംസ്ഥാനത്തിന് നികുതി കുറയ്ക്കില്ലെന്ന് വാശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം കുറച്ചത് കുറവാണ്, എങ്കിൽപ്പോലും അവരതു ചെയ്തുവെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
തിങ്കളാഴ്ച ചക്രസ്തംഭനസമരം; ഗതാഗതക്കുരുക്ക് ഉണ്ടാവില്ല: കെ സുധാകരന്‍
