കൊച്ചി :-കോൺഗ്രസ് പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജുമായുണ്ടായ പ്രശ്‌നം പരിഹരിക്കാൻ ശ്രമങ്ങളുമായി കോൺഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കൾ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചതായും പ്രശ്‌നങ്ങൾ പരസ്പരം സംസാരിച്ച് തീർക്കാൻ തീരുമാനിച്ചതായും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാദ് പറഞ്ഞു.
ഇരുകൂട്ടരുടെയും ഭാഗത്ത് നിന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. തിങ്കളാഴ്ച ഇന്ധനവില വർധനവിനെതിരെ വൈറ്റിലയിൽ റോഡ് ഉപരോധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് ജോജുവുമായുള്ള പ്രശ്‌നങ്ങളുണ്ടായത്.
ജോജുവിന്റെ കാർ കോൺഗ്രസുകാർ തല്ലിത്തകർത്തിരുന്നു. ജോജു മദ്യപിച്ച് അസഭ്യം പറഞ്ഞുവെന്നായിരുന്നു കോൺഗ്രസുകാരുടെ ആരോപണം. എന്നാൽ പരിശോധനയിൽ ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു.
You must log in to post a comment.