ബെംഗളൂരു: കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ജെ ഡി എസില്‍ നിന്നുള് നിരവധി നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.
മുന്‍ മന്ത്രിയുള്‍പ്പടേയുള്ള ജനപ്രതിനിധികളും ജെഡിഎസ് വിട്ട് ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളും സംസ്ഥാനത്ത് നിന്ന് പുറത്ത് വരുന്നുണ്ട്.
മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായി ജിടി ദേവഗൗഡ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കൊപ്പം കോണ്‍ഗ്രസ് വേദിയില്‍ എത്തുകയും ചെയ്തിരുന്നു. ഇദ്ദേഹം അടക്കമുള്ളവരുടെ കോണ്‍ഗ്രസ് പ്രവേശനം ഉടന്‍ ഉണ്ടാവുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്.മറ്റ് പാര്‍ട്ടികളില്‍ നിന്നും ജനകീയരായ നേതാക്കളെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കെ പി സി സി
മറ്റ് പാര്‍ട്ടികളില്‍ നിന്നും ജനകീയരായ നേതാക്കളെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പ്രത്യേക സമിതിക്ക് തന്നെ നേതൃത്വം നല്‍കിയിട്ടുണ്ട്. ഈ സമിതിയുടെ പ്രവര്‍ത്തന ഫലമായും മറ്റും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് ശക്തമായതോടെ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി.ജെ ഡി എസ് നേതാക്കളെ ഹൈജാക്ക് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം നിരന്തരമായ ശ്രമങ്ങള്‍
ജെ ഡി എസ് നേതാക്കളെ ഹൈജാക്ക് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം നിരന്തരമായ ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് എച്ച് ഡി കുമാരസ്വാമി ബുധനാഴ്ച അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയെ പേരെടുത്ത് പറയാതെയുള്ള പരിഹാസവും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം നടത്തി.ഒരു മുന്‍ മുഖ്യമന്ത്രി, ഒരു കോണ്‍ഗ്രസ് നേതാവാണ്, ഞങ്ങളുടെ നേതാക്കളില്‍ ഒരാളെ വേട്ടയാടാന്‍ ആ
“ഒരു മുന്‍ മുഖ്യമന്ത്രി, ഒരു കോണ്‍ഗ്രസ് നേതാവാണ്, ഞങ്ങളുടെ നേതാക്കളില്‍ ഒരാളെ വേട്ടയാടാന്‍ ആവര്‍ത്തിച്ച് ഫോണ്‍ വിളിക്കുകയാണ്. കോണ്‍ഗ്രസിലേക്ക് ചാടാന്‍ താല്‍പ്പര്യമില്ലെന്ന് ജെഡിഎസ് നേതാവ് ഇതിനോടകം അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഫോണ്‍ കോളുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതെന്ത് രീതിയാണ്”. എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

Hi
You must log in to post a comment.