വെബ് ഡസ്ക് :-ജയ് ഭീം സിനിമയിലെ യഥാര്‍ഥ സംഭവത്തില്‍ നിയമപോരാട്ടം നടത്തിയ പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ. ഇവരുടെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

താരം സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരു കോടി രൂപ സൂര്യ നൽകിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍വതിക്കും കുടുംബത്തിനും പുതിയ വീട് നല്‍കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സ് പറഞ്ഞിരുന്നു. രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ ദുഃഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വ്വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വ്വതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു- രാഘവ ലേറന്‍സ് പറഞ്ഞു.

ചിത്രത്തിലെ സെൻഗിണി എന്ന കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമാണ് പാര്‍വ്വതിയുടെ ജീവിതം. സിനിമയുടെ അവസാനം പുതിയ വീട്ടിലേക്ക് മാറുന്നതായാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. ചെന്നൈയിലെ ഓലമേഞ്ഞ ഒരു കുടിലിലാണ് പാര്‍വ്വതിയും കുടുംബവും താമസിക്കുന്നത്.

അടുത്തിയെടാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് ജയ് ഭീം എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലിജോ മോളുടെ അഭിനയ മികവും ചര്‍ച്ചയായിക്കഴിഞ്ഞു. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 44 മിനിറ്റാണ്. അഭിഭാഷക വേഷമാണ് സൂര്യ അവതരിപ്പിക്കുന്നത്

#പാർവതി അമ്മാൾ, സൂര്യ

Subscribe to get access

Read more of this content when you subscribe today.

Leave a Reply