വാക്സിൻ ചലഞ്ചുവഴി സമാഹരിച്ചതുൾപ്പെടെ കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണത്തിൽ കൂടുതലും ചെലവഴിച്ചത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനെന്ന് വിവരാവകാശ രേഖ.

2020 മാർച്ച് 27മുതൽ 2021 സെപ്റ്റംബർ 30വരെയുള്ള കണക്കുപ്രകാരം 830.35 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചു. ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളയിനത്തിൽ ഈവർഷം ഏപ്രിൽ 21മുതൽ സെപ്റ്റംബർ 30വരെ സമാഹരിച്ച 75.96 കോടി രൂപയും ഇതിൽ ഉൾപ്പെടും.

കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസംപകരാൻ സർക്കാർ നടപ്പാക്കിയ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണപദ്ധതിക്ക് ദുരിതാശ്വാസനിധിയിൽനിന്ന് 450 കോടി രൂപയാണ് ചെലവിട്ടത്. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ എന്ന പേരിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്സിൻ ചലഞ്ചിലൂടെ ലഭിച്ച തുകയുടെ കണക്ക് പ്രത്യേകം സൂക്ഷിച്ചിട്ടില്ലെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കി.

Leave a Reply