ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിടുന്നതായി പഞ്ചാബിലെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് വിടുമെന്ന നിലപാട് അമരീന്ദര്‍ ആവര്‍ത്തിച്ചത്. അതേസമയം, ബിജെപിയിലേക്ക് ഇല്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.
ഞാന്‍ ഇതുവരെ കോണ്‍ഗ്രസുകാരനായിരുന്നു. എന്നാല്‍ ഞാന്‍ കോണ്‍ഗ്രസില്‍ തുടരില്ല. ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. 52 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. എനിക്ക് എന്റേതായ വിശ്വാസങ്ങളുണ്ട്. എന്റെ തത്വങ്ങളുണ്ട്. രാവിലെ 10.30 ന് ഞാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറയുന്നു. ഞാന്‍ ഒരു ചോദ്യവും ചോദിച്ചില്ല. വൈകീട്ട് നാലുമണിയോടെ ഞാന്‍ ഗവര്‍ണറുടെ അടുത്ത് രാജി നല്‍കി. എന്നെ വിശ്വാസമില്ലെങ്കില്‍ ഞാന്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ എന്താണ് അര്‍ഥം?- അമരീന്ദര്‍ ചോദിച്ചു.
കോണ്‍ഗ്രസ് വിട്ടേക്കുമെന്ന സൂചനകള്‍ക്കിടെ അദ്ദേഹം ബുധനാഴ്ച്ച കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കര്‍ഷക സമരം പരിഹരിക്കുന്നതിനുള്ള കാര്യങ്ങളാണ് അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചതെന്നും അമരീന്ദര്‍ പറഞ്ഞു.
ഇതിനുപിന്നാലെ വ്യാഴാഴ്ച്ച ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലുമായും അമരീന്ദര്‍ കൂടിക്കാഴ്ച്ച നടത്തി.
You must log in to post a comment.