ആലപ്പുഴ: കനത്ത മഴ തുടരുന്ന കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
പ്രൊഫണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചു.
ആലപ്പുഴയില്‍ പല ഭാഗത്തും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ സുരക്ഷാ മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി.