തിരുവനന്തപുരം:-കെഎസ്ആർടിസി തൊഴിലാളികളുടെ സൂചന പണിമുടക്കിന് ആരംഭം. ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസ് എംപ്ലോയീസ് സംഘും പണിമുടക്കിൽ പങ്കാളികളാണ്. വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂറാണ് പണിമുടക്ക്.

കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്., അഞ്ച്, ആറ് ദിവസങ്ങളിലും, കെ.എസ്.ആർ.ടി.ഇ.എ., ബി.എം.എസ്. എന്നിവ അഞ്ചിനും സമരനോട്ടീസ് നൽകിയിട്ടുണ്ട്. ഇടത് വലത്, ബി.എം.എസ് യൂണിയനുകൾ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ ബസ് സർവീസ് പൂർണമായും തടസ്സപ്പെട്ടേക്കും. എന്നാൽ സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ജോലിക്ക് ഹാജരാകാത്തവരുടെ പണിമുടക്ക് ദിവസത്തെ വേതനം ഇവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കും. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply