sponsored
കണ്ണൂർ: മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
sponsored
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പിൽ കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെയുള്ള പാനലിൽ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ.
ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പാർട്ടി വിലയിരുത്തി. തുടർന്നാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
നേരത്തെ ബ്രണ്ണൻ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെ സുധാകരനും മമ്പറം ദിവാകരനും നേർക്ക് നേർ രംഗത്തെത്തിയിരുന്നു. കെ സുധാകരൻ പക്വത കാണിക്കണമെന്നത് ഉൾപ്പെടെയുള്ള വിമർശനങ്ങൾ മമ്പറം ഉന്നയിച്ചിരുന്നു.