ന്യൂസ് ഡെസ്ക് :ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനത്തുനിന്ന് ജാക്ക് ഡോര്‍സെ രാജിവച്ചു. ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാള്‍ പുതിയ സിഇഒ ആകും . ചീഫ് ടെക്നോളജി ഓഫിസറായിരുന്നു പരാഗ്. 2022 വരെ ജാക്ക് കമ്പനി ബോര്‍ഡ് അംഗമായി തുടരും.ട്വിറ്റര്‍ അതിന്റെ സ്ഥാപകരുടെ സ്വാധീനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സജ്ജമായെന്ന് പറഞ്ഞുകൊണ്ടാണ് ജാക് ഡോര്‍സെ സ്ഥാനമൊഴിയല്‍ പ്രഖ്യാപിച്ചത്. 45കാരനായ ഡോര്‍സെ സ്ഥാനമൊഴിയണമെന്ന് ട്വിറ്റര്‍ ബോര്‍ഡിലെ പ്രധാന നിക്ഷേപകരായ എലിയറ്റ് മാനേജ്മെന്റ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply