കണ്ണൂർ: കണ്ണൂരിൽ പ്രവർത്തിക്കുന്ന അർബൻ നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ ക്രൈംബ്രാഞ്ചിൻറെ സാമ്പത്തികകുറ്റാന്വേഷണവിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്ഉത്തരവായി.ക്രൈംബ്രാഞ്ച്സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്പി എം പ്രദീപ് കുമാറിനാണ് മേൽനോട്ടച്ചുമതല. സാമ്പത്തികകുറ്റാന്വേഷണ വിഭാഗം കണ്ണൂർ – കാസർഗോഡ് യൂണിറ്റ് ഡിവൈഎസ്പി റ്റി. മധുസൂദനൻ നായരാണ്അന്വേഷണഉദ്യോഗസ്ഥൻ.

സാമ്പത്തികകുറ്റാന്വേഷണവിഭാഗത്തിലെഇൻസ്പെക്ടർമാരായ ജി ഗോപകുമാർ, എം സജിത്ത്, ആർ.രാജേഷ് എന്നിവർഅംഗങ്ങളായിരിക്കും.കണ്ണൂർടൗൺപോലീസ്സ്റ്റേഷൻഇൻസ്പെക്ടർ പി.എ.ബിനുമോഹൻ, ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി എന്നിവർ സംഘത്തെ സഹായിക്കും. കണ്ണൂർ സിറ്റി ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 ക്രൈം കേസുകൾക്രൈംബ്രാഞ്ചിന് കൈമാറി.നിക്ഷേപ തട്ടിപ്പ് അർബൻ നിധിക്കെതിരെ കേസ്കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ കണ്ണൂർ അർബൻ നിധിക്കെതിരെ വീണ്ടും കേസ്. ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 2022 ഫെബ്രുവരി 23 മുതൽ 59,58,000 രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം പാപ്പിനിശേരി സ്വദേശി ചൈതന്യത്തിൽ താമസിക്കുന്ന ടി. ചന്ദ്രൻ (65) നിൽ നിന്നും പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്

Urban Nidhi Investment Scam#scam, #kannur, #urbannidhi