ഡാളസ്: ഡാളസ് മെട്രോപ്ലെക്സ്-മെസ്കിറ്റ് സിറ്റിയിൽ ബിസിനസ് സ്ഥാപനം നടത്തി വന്നിരുന്ന മലയാളി വെടിയേറ്റു മരിച്ചു. കേരളത്തിൽ കോഴഞ്ചേരി സ്വദേശിയായ സാജൻ മാത്യൂസ് (സജി-55) ആണു സ്ഥാപനത്തിൽ മോഷണത്തിനു വന്ന അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ടത്. നവംബർ 17 ബുധനാഴ്ച ഉച്ചയോടെയാണു മോഷണ ശ്രമവും, വെടിവെയ്പ്പും ഉണ്ടായത്.
സംഭവം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
ഡാളസ് സെഹിയോൻ മർത്തോമ്മാ ചർച്ച് അംഗമാണു മരണപ്പെട്ട സജി. കോഴഞ്ചേരി സ്വദേശിയായ മിനിയാണു ഭാര്യ. ദമ്പതികൾക്ക് രണ്ട് പെണ്മക്കൾ ഉണ്ട്.
You must log in to post a comment.