ന്യൂസ് ഡസ്ക് :-അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ തുടര്‍സമരം പ്രഖ്യാപിച്ച് അനുപമ. ഡിസംബര്‍ 10ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ആരംഭിക്കും. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനിനും സിഡബ്ലുസി ചെയര്‍പേഴ്‌സണ്‍ പി സുനന്ദയ്ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്ന് അനുപമ വ്യക്തമാക്കി. അച്ഛന്‍ ജയചന്ദ്രനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പാര്‍ട്ടിയ്ക്ക് വീഴ്ച പറ്റിയിട്ടും തിരുത്താന്‍ തയ്യാറായിട്ടില്ലെന്നും അനുപമ കുറ്റപ്പെടുത്തി.

Leave a Reply